എഡിറ്റര്‍
എഡിറ്റര്‍
പിലാത്തോസായി ബ്രാഡ് പിറ്റ്
എഡിറ്റര്‍
Tuesday 22nd January 2013 2:16pm

ഹോളിവുഡ് സൂപ്പര്‍ താരം ബ്രാഡ് പിറ്റ് ഇതിഹാസ കഥാപാത്രമായ പിലാത്തോസ് ആകുന്നു. പിലാത്തോസിന്റെ ജീവിതകഥ പറയുന്ന ‘പൊന്തിയൂസ് പിലേറ്റ്’ എന്ന ചിത്രത്തിലാണ് ബ്രാഡ് പിറ്റ് പിലാത്തോസാകുന്നത്.

Ads By Google

വാര്‍നര്‍ ബ്രദേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ബ്രേവ് ഹാര്‍ട്ട്, ഗ്ലാഡിയേറ്റര്‍ എന്നീ ചിത്രങ്ങളുടെ രീതിയിലായിരിക്കും പുതിയ ചിത്രവുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ വര്‍ഷം തന്നെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതാണ്. വര ബ്ലസിയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ചിത്രത്തില്‍ അഭിനയിക്കാന്‍ ബ്രാഡ് പിറ്റ് ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്നും വാര്‍ത്തകളുണ്ട്.

മാര്‍ക് ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന വേള്‍ഡ് വാര്‍സെഡ്, സറ്റീവ് മക്‌ന്യൂനിന്റെ ’12 ഇയേഴ്‌സ് ഓഫ് സ്ലേവ്’, ‘ദി കൗണ്‍സിലര്‍’ എന്നീ ചിത്രങ്ങളിലാണ് ബ്രാഡ് പിറ്റ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

Advertisement