എഡിറ്റര്‍
എഡിറ്റര്‍
ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും വീണ്ടും ദത്തെടുക്കുന്നു
എഡിറ്റര്‍
Wednesday 15th January 2014 5:46pm

Brad-Pitt-and-Angelina-Joli

ഹോളിവുഡ് താരങ്ങളായ ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും വീണ്ടും കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരുങ്ങുകയാണ്. ഇത്തവണ പെണ്‍കുട്ടിയെയാണ് താര ദമ്പതികള്‍ ദത്തെടുക്കുന്നത്.

മൂന്ന് കുട്ടികളെ ദത്തെടുത്തടക്കം അഞ്ച് കുട്ടികളാണ് ബ്രാഞ്ചലീന ജോഡിക്കുള്ളത്. ട്രിയോ മഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോഹ്, നോക്‌സ് എന്നിവരാണ് മക്കള്‍.

പുതിയ കുട്ടിയെ ദത്തെടുക്കുന്ന കാര്യം ഇരുവരും മക്കളെ അറിയിച്ചെന്നും എല്ലാവരും പുതിയ അതിഥിക്കായി കാത്തിരിക്കുകയാണെന്നുമാണ് ഹോളിവുഡിലെ ശ്രുതി.

ജോര്‍ദാനില്‍ നിന്നുമാണ് കുഞ്ഞിനെ ദത്തെടുക്കുന്നതെന്നാണ് അറിയുന്നത്.

ഇതിനിടയില്‍ ആഞ്ചലീന ഗര്‍ഭിണിയാണെന്ന വാര്‍ത്തയും പാപ്പരാസികള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ദത്തെടുക്കല്‍ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

Advertisement