ലണ്ടണ്‍ : ഹോളിവുഡിലെ വിലയേറിയ ദമ്പതികളായ ബ്രാന്റ് പിറ്റും അഞ്ജലീന ജൂലിയും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ബ്രാഞ്ജലീന എന്ന പേരില്‍ അറിയപ്പെടുന്ന ദമ്പതികള്‍ അഞ്ച് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനാണ് വിരാമമിടുന്നത്. 205 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയിലാണ് ഇരുവരും പിരിയുന്നതെന്നാണ് വിവരം. ദത്തെടുത്ത മൂന്ന് കൂട്ടികള്‍ ഉള്‍പ്പെടെയുള്ള ആറ് മക്കള്‍ക്കാണ് ഇവര്‍ക്കുള്ളത്. ഇപ്പോള്‍ ആഞ്ജലീനയ്‌ക്കൊപ്പമാണ് ഇവരുള്ളത്.

നിയമപരമായി വിവാഹം കഴിക്കാതെയായിരുന്നു ഇരുവരുടെയും താമസം. രണ്ട് പേരുടെയും വസ്തുവകകള്‍ വീതം വയ്ക്കാന്‍ ഡിസംബറില്‍ ലോസ് ആഞ്ചലോസിലെ ഒരു നിയമോപദേശ കമ്പനി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇരുവരുടെയും ജീവിതത്തില്‍ അസ്വാരസ്യം തുടങ്ങിയത്. തുടര്‍ന്ന് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടികളെ വളര്‍ത്താന്‍ രണ്ട് പേര്‍ക്കും ചുമതലയുണ്ടെന്നതാണ് വ്യവസ്ഥ. താമസിയാതെ വേര്‍പിരിയല്‍ ഔദ്യോഗികമായി അറിയിക്കുമെന്നാണ് വിവരം.