എഡിറ്റര്‍
എഡിറ്റര്‍
ദളിതരുടെ അംബേദ്കര്‍ ജയന്തി ശോഭായാത്രയ്ക്കിടെ കല്ലേറ്: യു.പിയില്‍ ജാതീയ സംഘര്‍ഷം
എഡിറ്റര്‍
Friday 21st April 2017 10:27am

ലക്‌നൗ: അംബേദ്കര്‍ ജയന്തി ശോഭായാത്രയ്ക്കിടെ യു.പിയിലെ ഷഹരന്‍പൂര്‍ ജില്ലയിലെ സാദക് ദൂദ്‌ലി ഗ്രാമത്തില്‍ ജാതീയ സംഘര്‍ഷം. ദളിതര്‍ നടത്തിയ ഘോഷയാത്രയ്ക്കുനേരെ മറ്റു സമുദായത്തില്‍പ്പെട്ടവര്‍ കല്ലേറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ കല്ലേറിനു വഴിവെച്ചെന്നും പൊലീസ് പറയുന്നു.

അംബേദ്കറുടെ സ്മരണയില്‍ ഘോഷയാത്ര സംഘടിപ്പിക്കാന്‍ പ്രദേശത്തെ ഒരു സംഘം ദളിതര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇവിടെ ഇത്തരമൊരു പാരമ്പര്യമില്ലെന്ന് പറഞ്ഞ് ജില്ലാ ഭരണകൂടം ഇവര്‍ക്ക് അനുമതി നിഷേധിച്ചു. മറ്റുസമുദായത്തില്‍പ്പെട്ടവരും ഘോഷയാത്രയ്‌ക്കെതിരെ രംഗത്തുവന്നെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഷഫാഖത് കമാല്‍ പറയുന്നു.


Don’t Miss: നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ എഡിറ്റര്‍മാര്‍ വിമര്‍ശിക്കപ്പെടുന്നു; യു.പിയിലേതടക്കമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം എന്റെ ജോലിയുടെ സ്വഭാവം മാറി: ഷാനി പ്രഭാകരന്‍


എന്നാല്‍ വിലക്ക് വകവെക്കാതെ ചിലയാളുകള്‍ ഘോഷയാത്ര സംഘടിപ്പിക്കുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ ഒരു സംഘം ആളുകള്‍ ഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തു. ഇതിനു നേരെ മറ്റു സമുദായാംഗങ്ങള്‍ കല്ലെറിയുകയായിരുന്നു.

പൊലീസ് സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും സഹരന്‍പൂരിലെ ബി.ജെ.പി എം.പി രാഘവ് ലഖാന്‍പാല്‍ അനുയായികള്‍ക്കൊപ്പം സ്ഥലത്തെത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമാവുകയാണുണ്ടായതെന്നും പൊലീസ് പറയുന്നു.

എം.പിയുടെ സഹായികള്‍ പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും എസ്.എസ്.പി ക്യാമ്പ് ഓഫീസിനു പുറത്തുള്ള സി.സി.ടി.വി ക്യാമറകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തതായി പൊലീസ് ആരോപിക്കുന്നു.

Advertisement