ന്യൂദല്‍ഹി: ഗ്രാമീണ മേഖലയിലെ വിപണി ലക്ഷ്യമിട്ട ബി.പി.എല്‍ പുതിയ എല്‍.ഇ.ഡി റാന്തല്‍ വിളക്ക് പുറത്തിറക്കി. റീച്ചാര്‍ജ് ചെയ്യാവുന്ന റാന്തല്‍ വിളക്കാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.

ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശിലാണ് റാന്തലുകള്‍ മിന്നിത്തുടങ്ങുക. സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന ഗ്രാമീണമേഖലയില്‍ നിന്നും മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഒരുമാസം 20,000 യൂണിറ്റ് റാന്തലുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഗ്രാമങ്ങള്‍ അധികമുള്ളത് ഉത്തര്‍പ്രദേശിലാണെന്നും ഇതാണ് ആദ്യവില്‍പ്പന അവിടെയാരംഭിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും ബി.പി.എല്‍ ടെക്‌നോവിഷന്‍ സി.ഒ.ഒ കെ വിജയകുമാര്‍ പറഞ്ഞു.