എഡിറ്റര്‍
എഡിറ്റര്‍
ശമ്പളം ചോദിച്ചതിന് വൈക്കോല്‍ അറുക്കുന്ന മെഷീന്‍ ഉപയോഗിച്ച് പതിമൂന്നുകാരന്റെ കൈ അറുത്തുമാറ്റി
എഡിറ്റര്‍
Wednesday 10th May 2017 9:40pm

 

ലാഹോര്‍: ശമ്പളം ചോദിച്ച പതിമൂന്നുകാരന്റെ വലതു കൈ യുവതി അറുത്തുമാറ്റി. വീട്ടു ജോലിചെയ്യുന്നതിന്റെ ശമ്പളമായ 3000 രൂപ ചോദിച്ചതിനാണ് ഇര്‍ഫാന്റെ കൈ വെട്ടി മാറ്റിയത്.


Also read പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.ഐയെ തല്ലി സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ അനന്തരവന്‍; വീഡിയോ


ലാഹോറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ഷെയ്ഖ്പുര എന്ന സ്ഥലത്താണ് സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്റെ നില അതീവ ഗുരുതരമാണ്. ഷഫ്ഹത്ത് ബീബി എന്ന യുവതിയാണ് ശമ്പളം ആവശ്യപ്പെട്ടതിന്റെ പേരില്‍ മകന്റെ കൈ അറുത്തുമാറ്റിയതെന്ന് ഇര്‍ഫാന്റെ അമ്മ ജന്നറ്റ് ബീവി പൊലീസിനോട് പറഞ്ഞു.

ഷഫ്ഹത്തിന്റെ വീട്ടിലെ ജോലികളായിരുന്നു പതിമൂന്നുകാരനായ ഇര്‍ഫാന്‍ ചെയ്തിരുന്നത്. ശമ്പളം ചോദിച്ചതിനെ തുടര്‍ന്ന് വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട ഷഫ്ഹത്ത് വൈക്കോല്‍ അറക്കുന്ന മെഷീന്‍ ഉപോഗിച്ച് ഇര്‍ഫാന്റെ വലതു കൈ അറക്കുകയായിരുന്നു. പറഞ്ഞ ജോലി തീര്‍ക്കുന്നതിന് മുന്‍പ് ശമ്പളം ചോദിക്കരുതെന്നും ഇനി ഇത് ആവര്‍ത്തിക്കരുതെന്നും പറഞ്ഞായിരുന്നു ക്രൂരത.


Dont miss ‘സ്വന്തം തടി നോക്കാന്‍ പാങ്ങില്ലാത്ത ദൈവമൊക്കെ എന്നാ ദൈവമാ’; അമൃതാനന്ദമയിക്ക് സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ 


സംഭവത്തില്‍ ഇര്‍ഫാന്റെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഷഫ്ഹത്തിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് ജന്നറ്റ് ജില്ലാ കോടതിയിലും സെഷന്‍സ് കോടതിയിലും പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകന്റെ നില ഗുരുതരമാണെന്നാണ് ഇവര്‍ പറയുന്നത്.

ഷഫ്ഹത്ത് ബീവിയെക്കൂടാതെ സഹോദരന്‍ സഫര്‍ തരാറിനും മറ്റു രണ്ടു പേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട് സഫര്‍ തരാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Advertisement