ന്യൂയോര്‍ക്ക്: ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ പരീക്ഷണപ്പറക്കലിനു യുഎസ് ഫെഡറല്‍ വ്യോമയാന വകുപ്പ് അനുമതി നല്‍കി. ബാറ്ററി തകരാര്‍ മൂലം ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ അടുത്തിടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.

Ads By Google

Subscribe Us:

വിമാനങ്ങളില്‍ ഉപയോഗിച്ചിരുന്ന ലിഥിയം അയണ്‍ ബാറ്ററി തീപടിച്ച് നശിച്ചതിനെ തുടര്‍ന്നാണ് ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളെല്ലാം അടിയന്തരമായ നിലത്തിറക്കിയത്.

യു.എസ് ആസ്ഥാനമായുള്ള ബോയിങ് കമ്പനിയുടെ 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ കഴിഞ്ഞമാസമാണ് തകരാര്‍ കണ്ടെത്തിയത്. ജപ്പാനില്‍ വച്ച് ഒരു ഡ്രീംലൈനറിന്റെ ബാറ്ററിയില്‍ നിന്നു തീ പടരുകയായിരുന്നു.

പിന്നീട് ആഴ്ചകളോളം നീണ്ടു നിന്ന പരിശോധനകള്‍ക്കു ശേഷമാണ് പരീക്ഷണ പറക്കലിനു അനുമതി നല്‍കിയിരിക്കുന്നത്. ലോകത്താകെ 50 ഡ്രീംലൈനര്‍ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ ആറെണ്ണം ഇന്ത്യയുടേതാണ്.

പരീക്ഷണപ്പറക്കലിനു ശേഷം ബാറ്ററിയുടെ തകരാര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്ന് ബോയിങ് കമ്പനി അധികൃതര്‍ പ്രതികരിച്ചു.