എഡിറ്റര്‍
എഡിറ്റര്‍
വൈഫൈ സിഗ്നല്‍ ലഭിക്കാനായി കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവ് വീണ് മരിച്ചു
എഡിറ്റര്‍
Friday 24th March 2017 4:25pm

കട്ടപ്പന: മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യാന്‍ വൈഫൈ സിഗ്നല്‍ ലഭിക്കുന്നതിന് വേണ്ടി കെട്ടിടത്തിന്റെ മുകളില്‍ കയറിയ യുവാവ് വീണ് മരിച്ചു. മുണ്ടക്കയം ഏറാട്ടു പറമ്പില്‍ മാത്യുവിന്റെ മകന്‍ ഡൊമനിക് (18) ആണ് മരിച്ചത്. ഹേമക്കടവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഡൊമനിക്.

ജോലി കഴിഞ്ഞ് രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടാകുന്നത്. തന്റെ സുഹൃത്തിന്റെ ഫോണില്‍ ഇന്റര്‍നെറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡൊമനിക് സമീപത്തുള്ള നാല് നില കെട്ടിടത്തിലേക്ക് പോയത്.


Don’t Miss: അയ്യങ്കാളിയുടെ വില്ലുവണ്ടിയും വിനായകന്റെ ഫെറാറിയും; സണ്ണി. എം കപിക്കാട് പറയുന്നു


കെട്ടിടത്തിന്റെ മുകളില്‍ കയറുന്നതിനിടെ കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മുണ്ടക്കയത്തേക്ക് കൊണ്ടുപോയി.

പുളിയന്‍മലയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായിരുന്നു ഡൊമനിക്. അമ്മ വത്സമ്മ, സഹോദരി ജീന.

Advertisement