എഡിറ്റര്‍
എഡിറ്റര്‍
മുംബൈയില്‍ 14കാരനെ നഗ്നനാക്കി പീഡിപ്പിച്ചു
എഡിറ്റര്‍
Monday 11th November 2013 8:49pm

boy-abused

മുംബൈ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 14 കാരനെ നഗ്നനാക്കി നൃത്തം ചെയ്യിച്ചതായും ഗുഹ്യഭാഗത്ത് കമ്പ് കുത്തിക്കയറ്റി പീഡിപ്പിച്ചതായും പരാതി.

കാടിന് നടുവിലേക്ക് ഒന്നിച്ച് പോയ ഏഴ് വിദ്യാര്‍ത്ഥികളില്‍ ആറ് പേരും കാട്ടിലെത്തിയപ്പോള്‍ സംഘം ചേര്‍ന്ന് ഏഴാമനെ പീഡിപ്പിക്കുകയായിരുന്നു.

കാട്ടിലെത്തിയപ്പോള്‍ ആറ് പേര്‍ ചേര്‍ന്ന് ഏഴാമന്റെ വസ്ത്രങ്ങളെല്ലാം അഴിപ്പിച്ച് പാട്ട് വച്ച് നൃത്തം ചെയ്യിച്ചു. അതിന് ശേഷം കുട്ടിയുടെ ഗുഹ്യഭാഗങ്ങളില്‍ കമ്പ് കുത്തിക്കയറ്റുകയായിരുന്നു.

സംഘത്തിലൊരാള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് സംഭവം പുറത്ത് വരാന്‍ കാരണമായത്.

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇവര്‍ പിന്നീട് ഒരു സൈറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഒക്ടോബര്‍ 16നാണ് സംഭവം നടന്നത്. എന്നാല്‍ പീഡനത്തിനിരയായ വിദ്യാര്‍ത്ഥി സംഭവം പുറത്ത് പറഞ്ഞിരുന്നില്ല.

പുറത്ത് അറിയിച്ചാല്‍ തങ്ങളുടെ പക്കല്‍ നിന്ന് പണം മോഷ്ടിച്ചുവെന്ന് എല്ലാവരോടും പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

മൊബൈല്‍ വീഡിയോ കണ്ട മറ്റൊരു വിദ്യാര്‍ത്ഥി ഇത് സ്‌കൂളിലെ ടീച്ചറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന സ്‌കൂള്‍ അധികൃതരാണ് പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളെ കൊണ്ട് പോലീസില്‍ പരാതി നല്‍കിച്ചത്.

ആറ് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളെ ജൂവനൈല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertisement