Categories

സൈനക്ക് സ്വര്‍ണം: ഇന്ത്യക്ക് രണ്ടാംസ്ഥാനം

ന്യൂദല്‍ഹി:ഗെയിംസില്‍ സൈന നേവാള്‍ ഇന്ത്യയുടെ 38 ാം സ്വര്‍ണം നേടി. വനിതകളുടെ ബാഡ്മിന്റണില്‍ ഫൈനലില്‍ മലേഷ്യയുടെ മീ ചു വുംഗിനെ 19-21,23-21, 21-13 സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. . ഇതോടെ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ രണ്ടാംസ്ഥാനം ഉറപ്പാക്കി. ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം 101 ആയി ഉയര്‍ന്നു. ടേബിള്‍ ടെന്നീസില്‍ ശരത് കമല്‍ സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യ മെഡല്‍വേട്ടയില്‍ ഇന്ത്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ 100 മെഡല്‍ നേടുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ അവസാനദിനം ഇന്ത്യക്ക് ആഹ്ലാദവും നിരാശയും കലര്‍ന്നതായി. വനിതകളുടെ ബാഡ്മിന്റണില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം സ്വര്‍ണം നേടിയപ്പോള്‍ ഹോക്കിയില്‍ ഇന്ത്യ 8-0 ന് ആസ്‌ട്രേലിയയോട് തോറ്റ് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതിനിടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 37 ആയി ഉയര്‍ന്നു. സിംഗപ്പൂരിന്റെ യാവോ ലീ-സരി ഷിന്റ സഖ്യത്തെ 2-16,21-19 സെറ്റുകള്‍ക്കാണ് ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം പരാജയപ്പെടുത്തിയത്.

കഴിഞ്ഞദിവസം ഇന്ത്യന്‍ ബോക്‌സര്‍മാര്‍ ബോക്‌സിംഗ് റിംഗില്‍ നിന്നും സ്വര്‍ണം വാരിയിരുന്നു. 52 കിലോഗ്രാം ഫ്‌ളെവെയ്റ്റില്‍ സുരഞ്‌ജോയും 64 കിലോ ലൈറ്റ് വെല്‍റ്റര്‍ വെയ്റ്റില്‍ മനോജ്കുമാറും 91 കിലോ സൂപ്പര്‍ ഹെവി വെയ്റ്റില്‍ പരംജീത്തും. പുരുഷ വിഭാഗം ടേബിള്‍ ടെന്നീസില്‍ ഒരു സ്വര്‍ണവും കൂടി നേടിയതോടെ സ്വര്‍ണം നാലായി.

ഫൈനലില്‍ കെനിയയുടെ ബെന്‍സണ്‍ യാന്‍ഗിരു പരിക്കേറ്റതിനെ തുടര്‍ന്ന് പിന്‍വാങ്ങിയതോടെ സുരഞ്‌ജോയിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍, 64 കിലോ ലൈറ്റ് വെല്‍റ്റര്‍വെയ്റ്റില്‍ മനോജ്കുമാറും പരംജിത്ത് സിങും തികച്ചും ആധികാരികമായ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ബ്രാഡ്‌ലി സോണ്ടേഴ്‌സിനെയാണ് മനോജ്കുമാര്‍ ഏകപക്ഷീയമായി ഇടിച്ചിട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.