എഡിറ്റര്‍
എഡിറ്റര്‍
2015 ലോകപ്പില്‍ ഇന്ത്യയെ ചതിക്കാന്‍ പോകുന്നത് ബൗളിങ്: അര്‍ജുന രണതുംഗ
എഡിറ്റര്‍
Friday 29th November 2013 3:50pm

arjuana-ranatunga

മുംബൈ: 2015 ലെ ലോകകപ്പില്‍ ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ബൗളിങ് ആയിരിക്കുമെന്ന് ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ. ഓസ്‌ട്രേലിയയും ന്യൂസിലന്റും ഇന്ത്യയുടെ ഈ ദൗര്‍ബല്യത്തേയായിരിക്കും മുതലാക്കുക.

ഇന്ത്യന്‍ ടീം അതിന്റെ ബാറ്റിങ് നിരയില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നു. എന്നാല്‍ ഒരു ലോകകപ്പ് വിജയിക്കാന്‍ മാത്രം മികച്ചതാണ് അവരുടെ ബൗളിങ് എന്ന് എനിക്ക് തോന്നിയിട്ടില്ല.

ഏകദിന മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ കൂടി അവര്‍ അങ്ങനെ ആവേണ്ടതുണ്ട്.

രോഹിത് ശര്‍മയെ ഏറെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ കാണുന്നത്. അദ്ദേഹം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി.

വളരെ കഴിവുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ബാറ്റിങ്ങില്‍ കോഹ്‌ലിയും മികച്ചതാണ്. അതുപോലെ ശിഖര്‍ ധവാനും ഇന്ത്യന്‍ ടീം ബാറ്റിങ് കരുത്താര്‍ജിക്കുമ്പോള്‍ ബൗളിങ്ങില്‍ വളരെ പരാജയമായിപ്പോയി.

എന്നാല്‍ പാക്കിസ്ഥാന്റെ കാര്യം നേരെ മറിച്ചാണ്. അവരുടെ ബൗളിങ് നിര കരുത്തുറ്റതാണെങ്കില്‍ ബാറ്റിങ് പാടെ പരാജയമാണെന്നും രണതുംഗ
പറഞ്ഞു.

Advertisement