ഭുവനേശ്വര്‍: മത്സരത്തിന്റെ ഫലം മാത്രം നോക്കി കളിയെ ഒതുക്കി നിര്‍ത്താതെ ഫിറ്റ്‌നെസിലും ബാറ്റിങ് ശൈലിയിലും താരങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്.

ഇപ്പോള്‍ നമ്മുടെ ശ്രദ്ധ മല്‍സരഫലത്തില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ശരാശരി പ്രകടനങ്ങളില്‍ പലരും തൃപ്തരുമാണ്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മുന്‍നിരക്കാര്‍ക്ക് മത്സരഫലം അനവധി തലങ്ങളിലുള്ള പരിശ്രമങ്ങളുടെ ഫലമാണ്.

Ads By Google

ക്രിക്കറ്റിന് ആഴവും അര്‍ത്ഥവും വരുന്നത് ഫലത്തെ കുറിച്ചുള്ള ചിന്തയില്‍ നിന്നും മാറി ചിന്തിക്കുന്ന അവസരത്തിലാണ്. സ്‌പോര്‍ട്‌സില്‍ ഫലം ഒരു വ്യക്തിയുടെ കൈയിലല്ല, അനവധി ഘടകങ്ങളുടെ ഒത്തുചേരലാണ്.

ലോകോത്തര നിലവാരത്തിലുള്ള കായിക പരിശീലനവും വിദ്യാഭ്യാസവും നല്‍കുന്ന അമേരിക്കന്‍ കോളജ് സ്‌പോര്‍ട്സ് രീതിയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് സ്‌കൂളുകളും നമുക്കും അനുകരിക്കാവുന്നതാണ്. കായിക താരങ്ങള്‍ക്ക് ലോകനിരവാരത്തിലുള്ള വിദ്യാഭ്യാസവും ലഭിക്കും.

വളര്‍ന്നുവരുന്ന തലമുറയെ മികച്ച കായികാ താരങ്ങളാക്കി മാറ്റാനായി രക്ഷിതാക്കളാണ് മുന്‍കൈ എടുക്കേണ്ടത്. മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനോടൊപ്പം തന്നെ അവരെ മികച്ച കായിക പ്രതിഭകളാക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം- ദ്രാവിഡ് പറഞ്ഞു.