എഡിറ്റര്‍
എഡിറ്റര്‍
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഓസ്‌ട്രേലിയക്ക് ബാറ്റിംങ്
എഡിറ്റര്‍
Friday 22nd February 2013 1:20pm

ചെന്നൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍  ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങിനിറങ്ങി.

Ads By Google

ഡേവിഡ് വാര്‍നറും എഡ് കോവാനും തുടക്കമിട്ട ഇന്നിങ്‌സിന്റെ ആദ്യ അഞ്ച് ഓവറില്‍ ആസ്‌ട്രേലിയ വിക്കറ്റ് നഷ്ടമാകാതെ 30 റണ്‍സെടുത്തു.

ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറിന്റെയും ആസ്‌ട്രേലിയയുടെ മോസെസ് ഹെന്റിക്വിന്റെയും ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയാണിത്.  ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ നൂറാം അന്താരാഷ്ട്ര ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

ടീം: ഇന്ത്യ: എം.എസ് ധോണി, വീരേന്ദര്‍ സെവാഗ്, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, സചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഹര്‍ഭജന്‍ സിങ്, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ

ഓസ്‌ട്രേലിയ: മൈക്കിള്‍ ക്‌ളാര്‍ക്ക്, ഡേവിഡ് വാര്‍നര്‍, എഡ് കൊവാന്‍, ഫിലിപ് ഹ്യുഗ്‌സ്, ഷെയ്ന്‍ വാട്‌സന്‍, മാത്യൂ വേഡ്, മോസെസ് ഹെന്റിക്വ്, പീറ്റര്‍ സിഡ്ല്‍, മിചെല്‍ സ്റ്റാര്‍ക്, ജെയിംസ് പാറ്റിസന്‍, നതാന്‍ ലിയോന്‍

Advertisement