Categories

സാനിയ-ബൊപ്പണ്ണ സഖ്യം വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍

ലണ്ടന്‍: ഇന്ത്യയുടെ സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും ചേര്‍ന്ന കൂട്ട്‌കെട്ട് വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടറിലെത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ട്ടിന്‍ ഡാം ,റെനേറ്റ വൊറാക്കോവ സഖ്യത്തെ 6-3 , 6-0 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യന്‍ ജോഡികള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

ആദ്യസെറ്റ് 6-3 ന് നേടിയ സാനിയ ബൊപ്പണ്ണ സഖ്യം രണ്ടാം സെറ്റില്‍ എതിരാളികളെ നിഷ്പ്രയാസം കീഴടക്കി. ഇവിടെ ആറാം സീഡാണ് ഇന്ത്യന്‍ ജോഡികള്‍. 15 -ാം സീഡ് ആന്‍ഡി റാം ,ഷഗുനെസ്സിയും സീഡ് ചെയ്യപ്പെടാത്ത പോള്‍ ഹാന്‍ലി,ഷു-വിയും തമ്മിലുള്ള മത്സര വിജയികളുമായാണ് ഇന്ത്യന്‍ ജോഡികള്‍ ക്വാര്‍ട്ടറില്‍ ഏറ്റ്മുട്ടുക.നേരത്തെ സാനിയയും കൂട്ടുകാരി എലേനയും വനിതാ വിഭാഗം ഡബിള്‍സ് സെമിയിലെത്തിയിരൂന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.