Categories

സ്‌റ്റോക്ക് ഹോം ഓപ്പണ്‍: ബൊപ്പണ്ണ-ഖുറേഷി സംഖ്യത്തിന് ജയം

സ്‌റ്റോക്ക് ഹോം: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും പാക്കിസ്താന്റെ അയ്ഷാം അല്‍ ഖുറെഷിയും ചേര്‍ന്ന സംഖ്യം സ്‌റ്റോക്ക് ഹോം ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ  പുരുഷ വിഭാഗം ഡബ്ബിള്‍സ് മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.

ആദ്യ റൗണ്ടില്‍ ആസ്ട്രിയയുടെ ജൂലിയന്‍ ക്‌നോല്‍, പോളണ്ടിന്റെ ലിക്കാസ് കുബോട്ട് സംഖ്യത്തെയാണ് ടൂര്‍ണമെന്റിലെ ടോപ് സീഡുകളായ ഇന്തോ – പാക്ക് ജോഡികള്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ബൊപ്പണ്ണ-ഖുറേഷി സംഖ്യത്തിന്റെ ജയം.

ജര്‍മ്മനിയുടെ മൈക്കല്‍ കോല്‍മാന്‍, അലക്‌സാണ്ടര്‍ വാസ്‌ക് സംഖ്യവും വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയ മാര്‍ട്ടിന്‍ എമ്‌റിച്ച്, സ്വീഡന്റെ ആന്‍ഡ്രിയാസ് സില്‍ജസ്‌റ്റോം സംഖ്യവും തമ്മിലുള്ള മത്സരത്തിലെ വിജയികളുമായാണ് ക്വാര്‍ട്ടറില്‍ ഇന്തോ-പാക്ക് ജോഡികള്‍ മത്സരിക്കുക.

ലോക ഏഴാം നമ്പര്‍ ബൊപ്പണ്ണ-ഖുറേഷി സംഖ്യം അടുത്ത മാസം നടക്കുന്ന എ.ടി.പി. ലോകടൂര്‍ ഫൈനലിലേക്ക് ഇത് വരെ യോഗ്യത നേടിയിട്ടില്ല. യോഗ്യത ലഭിക്കണമെങ്കില്‍ ഇരുവരും സെമി ഫൈനലിലെങ്കിലും എത്തണം. ഇന്ത്യയുടെ തന്നെ ലിയാണ്ടര്‍ പെയ്‌സും, മഹേഷ് ഭുപതിയും ചേര്‍ന്ന സംഖ്യം ഇതിനകം ലോകടുറിന് യോഗ്യത നേടിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.