Categories

ബുക്കര്‍ പ്രൈസ് ഹിലാരി മാന്റലിന്

hilary1

ലണ്ടന്‍: 2009ലെ മാന്‍ ബുക്കര്‍ പ്രൈസിന് ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റല്‍ അര്‍ഹയായി. മാന്റലിന്റെ ചരിത്രനോവലായ ‘വൂള്‍ഫ് ഹാള്‍’ ആണ് അവാര്‍ഡിനര്‍ഹമായ കൃതി. ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന്‍ രാജാവിന്റെ ഉപദേഷ്ടാവായിരുന്ന തോമസ് ക്രോംവെലിന്റെ ജീവിതത്തെ ആധാരമാക്കിയുള്ളതാണ് നോവല്‍.

വ്യക്തിഗത മനഃശാസ്ത്രവും രാഷ്ട്രീയവും തമ്മില്‍ ഇടപഴകുന്ന നോവലാണിതെന്ന് പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ജെ.എം.കുറ്റ്‌സി അടക്കം ചുരുക്കപ്പട്ടികയിലുണ്ടായിരുന്നവരെ പിന്തള്ളിയാണ് ഹിലരി മാന്റല്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും അയര്‍ലന്‍ഡിലെയും എഴുത്തുകാരുടെ ഇംഗ്ലീഷ് കല്‍പ്പിതകൃതികളാണ് മാന്‍ ബുക്കര്‍ െ്രെപസിന് പരിഗണിക്കുന്നത്.

ഇന്ത്യക്കാരനായ അരവിന്ദ് അഡിഗയുടെ ”ദ വൈറ്റ് ടൈഗര്‍” എന്ന നോവലാണ് കഴിഞ്ഞവര്‍ഷം ബുക്കര്‍ െ്രെപസിന് അര്‍ഹമായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.