ലണ്ടന്‍: ഈവര്‍ഷത്തെ ബുക്കര്‍ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരന്‍ ഹോവാര്‍ഡ് ജേക്കബ്‌സണ്. ‘ ഫിംഗ്ലര്‍ ക്വസ്റ്റ്യന്‍ ‘ എന്ന നോവലാണ് ജേക്കബ്‌സണെ അവാര്‍ഡിനര്‍ഹമാക്കിയത്. 3,527,800 ഇന്ത്യന്‍ രൂപയാണ് അവാര്‍ഡ് തുക.

ഹാസ്യപ്രധാന നോവലുകള്‍ എഴുത്തി ലോകപ്രശസ്തി നേടിയ ആളാണ് ജേക്കബ്‌സണ്‍. ജേക്കബ്‌സണിന്റെ 11 ാമത്തെ നോവലായ ഫിംഗ്ലര്‍ ക്വസ്റ്റനും ആക്ഷേപഹാസ്യ പ്രധാനമായ രചനയാണ്. 42 വര്‍ഷത്തെ ചരിത്രത്തിനിടെ ബുക്കര്‍ പ്രൈസ്‌നേടുന്ന ആദ്യ കോമിക് നോവലാണിതെന്നും പ്രത്യേകതയുണ്ട്.

ദ ആക്ട് ഓഫ് ലവ്, റെഡ്ബാക്ക്, പീപ്പിംഗ് ടോം, കമിംഗ് ഫ്രം ബിഹൈന്‍ഡ്, നോ മോര്‍ മിസ്റ്റര്‍ നൈസ് ഗേ, ദ മൈറ്റി വാല്‍സണ്‍, സീരിയസ്‌ലി ഫണ്ണി തുടങ്ങിയവയാണ് ജക്കബ്‌സണ്‍ന്റെ പ്രധാന കൃതികള്‍.