Categories

‘ബൊമ്മന്‍ ഹില്ലിയിലെ കിന്നരയോഗി’

റോബേര്‍ട്ട് ബ്രൗണിങിന്റെ ‘പൈഡ് പൈപ്പര്‍’ നാടകമായി അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും? അതറിയണമെങ്കില്‍ കൊച്ചിയിലെ മഹാവില്ലു എന്ന കൊച്ചുകൂട്ടുകാരുടെ നാടകം കാണണം. പാലക്കാട് സ്വരലയയില്‍ അവതരിപ്പിച്ച ബൊമ്മന്‍ ഹല്ലിയിലെ കിന്നരയോഗി എന്ന നാടകം ഈ കൊച്ചുകലാരന്‍മാരുടേയും കലാകാരികളുടേയും പ്രകടനം കൊണ്ട് കാണികളെ പിടിച്ചുനിര്‍ത്തി.

ബ്രൗണിങിന്റെ ‘പൈഡ് പൈപ്പറിനെ’ ആധാരമാക്കി കന്നട കവി കുവെമ്പുവിന്റെ രചനയാണ് നാടകരൂപത്തില്‍ ഇവര്‍ അവതരിപ്പിച്ചത്. മൂപ്പത്തിരണ്ട് കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച നാടകം കൂട്ടികളെ മാത്രമല്ല മുതിര്‍ന്നവരേയും പിടിച്ചുനിര്‍ത്തുന്ന തരത്തിലായിരുന്നു.

ലളിതമായ ഭാഷയും, സുതാര്യവും ഹാസ്യാത്മകവുമായ വിവരണവും സാധാരണ കാണുന്ന നാടകങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തതയുള്ളതാക്കി. സര്‍ഗാത്മകതയ്ക്കു പുറമേ കുട്ടികളുടെ അഭിനയപരമായ കഴിവുകളും പൂര്‍ണമായി ചൂഷണം ചെയ്യുന്ന തരത്തിലൂള്ളതായിരുന്ന അവതരണ ശൈലി. കുട്ടികളുടെ കഴിവ് പരമാവധി പുറത്തെടുക്കാന്‍ റിഹേഴ്‌സലുകള്‍ക്ക് സാധിച്ചിട്ടുണ്ട്.

നാടകത്തിന്റെ പങ്കാളികളായ എല്ലാവര്‍ക്കും, കാണികള്‍ ഉള്‍പ്പെടെ, ഇതിന്റെ അവതരണത്തില്‍ വലിയ പങ്കുണ്ട്.

ലളിതവും സുതാര്യവുമായ അവതരണ ശൈലി യാഥാര്‍ത്ഥ്യബോധം സൃഷ്ടിക്കുന്നതിലും ഗ്രാമീണ ജീവിതങ്ങളുടെ പ്രതിഛായ പ്രതിഫലിപ്പിക്കുന്നതില്‍ വിജയിച്ചു. പ്രകൃതിയിലെ വിവിധ ജീവജാലങ്ങളുടെ പരസ്പര സഹകരണം, ജനങ്ങള്‍, ഗൗഡയും (കഥാപാത്രം) അയാളുടെ സഹായിയും, കലാകാരന്‍മാരും, പാട്ടുകാരും, പൂച്ചയും, എലികളും, നദിയും, കുന്നുകളും എല്ലാം ശരിക്കും ഒരു ഗ്രാമത്തിന്റെ രൂപം സൃഷ്ടിക്കുന്നു.

സ്‌റ്റേജിനുവേണ്ടി തയ്യാറാക്കിയതാണ് ഈ നാടകമെങ്കിലും അവസാന സീന്‍ തിയ്യേറ്ററിനു പുറത്തും വ്യാപിച്ചിട്ടുണ്ട്. യോഗിയുടെ സംഗീതത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കുന്ന കുട്ടികള്‍ ആ കഥ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കഥയാണെന്ന ധ്വനി നല്‍കുന്നു.

ആദ്യഭാഗത്തില്‍ പ്രകൃതിയേയും ജീവജാലങ്ങളേയും വര്‍ണിക്കുകയാണ്. രസകരവും ഹാസ്യത്മകവുമായി തുടങ്ങുന്ന കഥ യോഗിയുടെ ആഗമനത്തോടെ സംഗീതാത്മകമാകുന്നു. പാട്ടും നൃത്തവും സംഗീതവും സെറ്റും, സംസ്‌കാരവും രാഷ്ട്രീയവും തുടങ്ങി എല്ലാത്തിനും സ്വാഭാവികതയുണ്ടായിരുന്നു.

ജയഭാമി ഗൗരി, മുരളി ഇംഗിത, ഇനേഷ്ഗൗരികൃഷ്ണ, വരദ, ശ്രീനന്ദിനി, ഉണ്ണി മാടാവ്, ജയ സൂര്യ, അരുണ്‍, അരവിന്ദ അജയ്, ശബരീഷ്, രാമകൃഷ്ണന്‍, റിഥുല്‍, രോഹിന്‍, ഡിജാസ്, നിഖില്‍ വിശ്വം, തുടങ്ങിയവരാണ് ഈ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കൊച്ചുകുട്ടികാര്‍.

ഈ നാടകത്തിന്റ രചനയും സംവിധാനവും നിര്‍വഹിച്ചത് ചന്ദ്രഹാസനാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.