ലഖ്‌നൗ: കാണ്‍പൂരില്‍ കല്യാണ്‍പൂര്‍ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന്റെ തീവ്രതയില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഏകദേശം 12ലധികം പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന.

സിരോഹി റോഡിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദിസംഘടനകള്‍ക്ക് പങ്കില്ലെന്ന് പോലീസ് അറിയിച്ചു. ഭീകരവിരുദ്ധ സംഘം സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.