മുംബൈ: നീരജ് ഗ്രോവര്‍ വധവുമായി ബന്ധപ്പെട്ട് 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ നാവിക ഉദ്യാഗസ്ഥന്‍ എമിലി ജെറോമിന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു. സെഷന്‍ കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച ജെറോം അപ്പീല്‍ നല്‍കുകയായിരുന്നു.

2008 മെയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലയാളിയും നാവികസേനാ ഓഫീസറുമായ എമിലി ജറോം മാത്യുവും കന്നട സിനിമാതാരം മരിയ സുസൈരാജും ചേര്‍ന്ന് പ്രമുഖ ടെലിവിഷന്‍ ചാനല്‍ എക്‌സിക്യൂട്ടീവ് ആയിരുന്ന നീരജ് ഗ്രോവറിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കാട്ടില്‍ കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി നശിപ്പിച്ചുവെന്നാണ് കേസ്. ജെറോമും മരിയയു തമ്മില്‍ പ്രണയത്തിലായിരുന്നെന്നും മരിയയെ കാണാന്‍ വീട്ടിലെത്തിയ ജെറോം നീരജിനെ അവിടെ കണ്ടതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍വാദം. ഇത് കോടതി ശരിവെച്ചു കൊണ്ടാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.

മനപൂര്‍വ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ജെറോമിനെതിരെ ചുമത്തിയിരുന്നത്.