വാഷിങ്ടണ്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് യു.എസ് എയര്‍വേസ് വിമാനത്തില്‍ നിന്നു യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനത്തില്‍ ബോംബുണ്ടെന്ന് അറിയിച്ച് അധികൃതര്‍ക്ക് കത്തുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചത്.

157 യാത്രക്കാരുമായി പോകുകയായിരുന്നു ബോയിങ് 757 വിമാനത്തില്‍ നിന്ന് ഫിലാഡല്‍ഫിയ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് ബോംബ് ഭീഷണി ലഭിച്ചത്. ഗ്ലാസ്‌ഗോയില്‍ നിന്നെത്തിയ വിമാനം അലാസ്‌കയിലേക്കു പുറപ്പെടാനൊരുങ്ങുമ്പോഴാണ് യാത്രക്കാരെ ഒഴിപ്പിച്ചത്. രണ്ടു മണിക്കൂര്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിമാനം പുറപ്പെട്ടു.