കൊച്ചി: എറണാകുളത്ത് ഷോപ്പിങ് മാളുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. ഇടപ്പള്ളിയിലെ ഒബ്‌റോള്‍ മാളിലാണ് ബോംബ് വെക്കുമെന്ന അജ്ഞാത സന്ദേശം വന്നിരുന്നത്. തുടര്‍ന്ന് സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. എന്നാല്‍ സംശകരമായ ഒന്നും കണ്ടെത്താനായില്ല.

മലയാള മനോരമയുടെ ഓഫീസിലേക്ക് വന്ന എസ് എം എസ് സന്ദേശത്തിലാണ് ഭീഷണി ഉയര്‍ത്തിയിരുന്നത്.

വ്യാജ ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.