ചെന്നൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി. ബോംബിടുമെന്ന് ഭീഷണി മുഴക്കി ബുധനാഴ്ച രാവിലെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു.

ഭീഷണിയെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി സി.ഐ.എസ്.എഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.