കണ്ണൂര്‍: ന്യൂമാഹിയിലെ ഉസന്‍മൊട്ടയില്‍ നടത്തിയ പരിശോധനയില്‍ എട്ടു നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് പോലീസ് നാടന്‍ ബോംബുകള്‍ പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.