തിരുവനന്തപുരം: കിങ്ഫിഷര്‍ വിമാനത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സ്‌ഫോടക വസ്‌ക്കുക്കള്‍ നല്‍കിയ ആളാണ് പിടിയിലായതെന്ന് അറിയുന്നു. തിരുവനന്തപുരം നന്ദിയോട് സ്വദേശിയാണ് കസ്റ്റഡിയിലായത്.

അനധികൃത പടക്ക നിര്‍മാണ ശാല നടത്തുന്ന ഇയാളില്‍ നിന്നാണ് ബോംബ് നിര്‍മിച്ചയാള്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായതായി സൂചനയുണ്ട്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.