തിരുവനന്തപുരം: കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നാടന്‍ബോംബ് വെച്ച കേസിലെ പ്രധാന പ്രതിയെ കണ്ടെത്തി; പ്രതി കുറ്റം സമ്മതിച്ചതായി റിപ്പേര്‍ട്ട്. യൂണിവേഴ്ല്‍ ഏവിയേഷന്‍ കമ്പനി ബ്ലീവനക്കാരനായ കാട്ടാക്കട ്വദേശി രാജശേഖരനാണ് പ്രതിയെന്നാണ് സൂചന. ജീവനക്കാര്‍ തമ്മിലുള്ള വിരോധമാണ് നാടന്‍ബോംബ് വെക്കാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

വിമാനത്താവളത്തില്‍ സൂപ്രവൈസറായി ജോലി ചെയ്യുന്ന ഇയാളെ കഴിഞ്ഞ ചൊവ്വാഴ്ചമുതല്‍ പോലീസ് ചോദ്യം ചെയ്യുകയായിരുന്നുവെന്നും സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് ആദ്യനിഗമനം എന്നും പോലീസ് പറഞ്ഞു.

Subscribe Us:

ബാഗ്ലൂരില്‍ നിന്നെത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 4731 വിമാനത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് നാടന്‍ ബോംബ് കണ്ടെത്തിയത്.