Administrator
Administrator
ഗുരുവായൂരില്‍ ബോംബ്: കത്ത് കോടമ്പാക്കത്തെ പോലീസ് കോളനിയില്‍ നിന്ന്
Administrator
Thursday 28th July 2011 12:47pm

ice cream investigationഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിക്കത്തയച്ചത് തമിഴ്‌നാട് കോടമ്പക്കത്തെ പോലീസ് കോളനിയില്‍ നിന്നാണെന്ന് വ്യക്തമായി. സംഭവത്തെക്കുറിച്ച് തമിഴ്‌നാട് പോലീസ് അന്വേഷണം തുടങ്ങി.

ദേവസ്വം ഓഫീസും ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെടെ ക്ഷേത്രപരിസരങ്ങളിലും, ഗുരുവായൂര്‍ ബസ് സ്റ്റാന്റിലും ബോംബ് വച്ചെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

ചെന്നൈയില്‍ നിന്നും ‘സവായി’ എന്ന പേരിലാണ് ഇംഗ്ലീഷിലുള്ള കത്തയച്ചിരിക്കുന്നത്. കത്ത് കിട്ടിയ ദിവസമോ തൊട്ടടുത്ത ദിവസമോ സ്‌ഫോടനമുണ്ടാകുമെന്നാണ് വ്യക്തമാക്കിയിരുന്നത്.

Advertisement