ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിക്കത്ത്. ദേവസ്വം ഓഫീസും ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെടെ ക്ഷേത്രപരിസരങ്ങളിലും, ഗുരുവായൂര്‍ ബസ് സ്റ്റാന്റിലും ബോംബ് വച്ചെന്നാണ് കത്തിന്റെ ഉള്ളടക്കം.

ചെന്നൈയില്‍ നിന്നും ‘സവായി’ എന്ന പേരിലാണ് ഇംഗ്ലീഷിലുള്ള കത്തയച്ചിരിക്കുന്നത്. കത്ത് കിട്ടിയ ദിവസമോ തൊട്ടടുത്ത ദിവസമോ സ്‌ഫോടനമുണ്ടാകുമെന്നും കത്തില്‍ പറയുന്നു. ക്ഷേത്രത്തിന്റെ പേര് പരാമര്‍ശിക്കാതെ തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിലും ബോംബ് വെക്കുമെന്ന് കത്തില്‍ ഭീഷണിയുണ്ട്.

Subscribe Us:

ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസും ബോംബ് സക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് തൃശൂര്‍ ജില്ലാ പോലീസ് കമ്മീഷ്ണര്‍ പി.വിജയന്‍ പറഞ്ഞു.

ഭീഷണിക്കത്ത് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ആര്‍.കെ ജയരാജിന് കൈമാറിയിട്ടുണ്ട്. ഇനി ലക്ഷ്യം വെക്കുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമിഴ്‌നാട് മുക്യമന്ത്രി ജയ ലളിതയുമാണ് ലക്ഷ്യമെന്ന് കത്തില്‍ പറയുന്നതായി ലോക്കല്‍ പോലീസ് പറഞ്ഞു.