തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപം സ്‌ഫോടക വസ്തു കണ്ടെത്തി. ഇന്ന് രാവിലെയാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള കാര്‍ഷിക വികസന ബാങ്കിനടുത്ത് പടക്ക സമാനമായ സ്‌ഫോടക വസ്തു കണ്ടെത്തിയത്.

Ads By Google

ലോട്ടറിക്കച്ചവടം നടത്തുന്ന വ്യക്തിയാണ് രാവിലെ സ്‌ഫോടക വസ്തു കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ മറ്റൊന്നും കണ്ടെത്താനായില്ല.

കണ്ടെത്തിയത് സ്‌ഫോടക വസ്തുതന്നെയാണെന്നും എന്നാല്‍ വീര്യം കുറഞ്ഞതാണെന്നും അതിനാല്‍ പരിഭ്രമിക്കേണ്ടതില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.