കോഴിക്കോട്: മാറാട് ബിച്ചിനടുത്ത് സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. രാമകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ എന്നീതൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.

ആളൊഴിഞ്ഞ വീടിനു സമീപം കിളയ്ക്കുന്നിനിടയിലാണ് സ്‌ഫോടനം നടന്നത്. അടിമാലി പത്താം മൈലില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ തിരകള്‍ കണ്ടെത്തി. 12എം.എമ്മിന്റെ ആറ് തിരകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. തിരകള്‍ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു.