ലഹോര്‍: പാക്കിസ്ഥാനിലെ മധ്യപഞ്ചാബ് പ്രവിശ്യയിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 75ലധികം പേര്‍ക്ക് പരിക്കുണ്ട്.

നിരോധിക്കപ്പെട്ട ഇസ്‌ലാമിക് തീവ്രവാദികളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് സൂചന. രാജ്യത്തിന്റെ ടെക്‌സ്റ്റൈല്‍സ് രംഗത്തിന്റെ കേന്ദ്രസ്ഥാനത്താണ് സ്‌ഫോടനം നടന്നിരിക്കുന്നത്. കാര്‍ബോംബ് സ്‌ഫോടനമാണ് തീവ്രവാദികള്‍ നടത്തിയതെന്ന് പോലീസ് അറിയിച്ചു.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടേയും നില ഗൂരുതരമാണെന്നാണ് സൂചന. ഗ്യാസ് സ്റ്റേഷന് സമീപത്തുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളെ ലക്ഷ്യംവെച്ചായിരുന്നു സ്‌ഫോടനമെന്ന് സിറ്റി കമ്മീഷര്‍ തഹിര്‍ ഹുസൈന്‍.