കൊറോനദല്‍ സിറ്റി: വടക്കന്‍ കൊറ്റബറ്റോയില്‍ ബസ്സിലുണ്ടായ ശക്തമായ ബോംബുസ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മറ്റാലയത്തുനിന്നും പുറപ്പെട്ട ബസ്സിലാണ് സ്‌ഫോടനമുണ്ടായത്. ആറുപേര്‍ക്കു പരിക്കേറ്റിട്ടിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രാവിലെ 11 മണിയോടെയാണ് സ്‌ഫോടനം നടന്നതെന്ന് എംലാങ് മേയര്‍ അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.