എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്ര മോഡിയുടെ റാലി നടക്കാനിരിക്കെ ഗയയില്‍ ബോംബ് സ്‌ഥോടനം
എഡിറ്റര്‍
Thursday 27th March 2014 1:08pm

gaya

ഗയ: ബിഹാറിലെ ഗയയില്‍ ബി,ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് റാലി ഇന്ന് നടക്കാനിരിക്കെ മാവോവാദി ആക്രമണം. ബോംബ് സ്‌ഫോടനങ്ങളില്‍ ഗയ ജില്ലയിലെ മന്‍ജൗലി, ദുമരിയ ബസാര്‍ എ്ന്നിവിടങ്ങളിലെ സ്വാകാര്യ കമ്പനികളുടെ രണ്ട് മൊബൈല്‍ ടവറുകള്‍ തകര്‍ന്നു.

ഗയയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായത്. നൂറോളം മാവോവാദികള്‍ ചേര്‍ന്നാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് നിഷാന്ത് തിവാരി പറഞ്ഞു.

രണ്ട് തിരഞ്ഞെടുപ്പ് റാലികളായിരുന്നു ഇന്ന് വൈകീട്ട് ബി.ജെ.പി ഇവിടെ നടത്താനിരുന്നത്. നരേന്ദ്ര മോഡിയുടെ റാലി നടക്കാനിരിക്കെ ഇതിന് മുന്‍പും സ്‌ഫോടനമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 27ന് പട്‌നയിലെ ഗാന്ധിമൈതാനത്താണ് ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍  ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവായ തഹ്‌സീന്‍ അഖ്തറായിരുന്നു സ്‌ഫോടനങ്ങള്‍ പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

അതിനിടെ ഔറംഗബാദിലെ റാഫിഗഞ്ച് സ്‌റ്റേഷനില്‍ ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ ബോംബ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. പോലീസെത്തി ബോംബ് നിര്‍വീര്യമാക്കിയശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

Advertisement