എഡിറ്റര്‍
എഡിറ്റര്‍
പത്തനംതിട്ടയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്
എഡിറ്റര്‍
Saturday 6th October 2012 10:17am

പത്തനംതിട്ട: മലയാലപ്പുഴയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. പുലര്‍ച്ചെ ഒരു മണിയോടെ കാറിലെത്തിയ അക്രമിസംഘമാണ് ബോംബെറിഞ്ഞത്.

Ads By Google

സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നാണ് സൂചന. മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമണമുണ്ടായത്.

ബി.ജെ.പി പ്രവര്‍ത്തകരായ ജയചന്ദ്രന്‍, പ്രസന്നന്‍, അഭിലാഷ് എന്നിവരുടെ വീടിന് നേര്‍ക്കാണ് അക്രമം നടന്നത്. മെറൂണ്‍ കളറിലുളള ആള്‍ട്ടോ കാറിലെത്തിയവരാണ് ബോംബെറിഞ്ഞത്.

പ്രദേശത്ത് കുറച്ച് ദിവസങ്ങളായി ബി.ജെ.പി-സി.പി.ഐ.എം സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി മലയാലപ്പുഴ മോഹനനെയും സംഘത്തെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇവരില്‍ നിന്ന് തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് ജില്ലാ പൊലീസ് മേധാവി കെ.കെ. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം ക്യാമ്പ്   ചെയ്യുന്നുണ്ട്.

Advertisement