നാദാപുരം: നാദാപുരത്ത് വ്യാഴാഴ്ച നടത്തിയ പോലീസ് റെയ്ഡില്‍ സ്റ്റീല്‍ ബോംബ് ശേഖരം കണ്ടെത്തി. നാദാപുരത്തെ ഒമ്പതുകണ്ടത്താണ് 21സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് പോലീസ് റെയ്ഡ് വ്യാപകമാക്കാന്‍ തീരുമാനിച്ചു.

നാദാപുരം നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ ബുധനാഴ്ച നടന്ന സ്‌ഫോടനത്തില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ സ്‌ഫോടനം നടന്ന ഷെഡില്‍ നിന്നും നാല്‍പതോളം സ്റ്റീല്‍ ബോംബുകളും കണ്ടെത്തിയിരുന്നു.

സി.പി.എം പ്രവര്‍ത്തകരായ ചെട്ടികുളങ്ങര നിജേഷ്,അന്തോണി അഖിലേഷ്,പകച്ചിപറമ്പത്ത് ബബിലേഷ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കുണ്ട്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജിത്ത്, സജിത്ത്, ജിജേഷ് എന്നിവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത പോലീസ് കാവലുണ്ട്.