കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ പയോണയില്‍ ബോംബ് സ്‌ഫോടനം. ഇന്ന് രാവിലെ ഏഴരയോടെയുണ്ടായാണ് സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Ads By Google

കണ്ണാടിപ്പൊയില്‍ സക്കീര്‍ എന്നയാളുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിലാണ് സ്‌ഫോടനം നടന്നത്. സക്കീര്‍ ഒമാനില്‍ ജോലിചെയ്യുകയാണ്.

ആറ് ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ തേപ്പുകാരാണ്. സംഭവവുമായി ബന്ധപ്പെട്ട് തൊഴിലാളികളായ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്നും 4 ഡിക്ടേറ്ററുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.