ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ ശക്തമായ സ്‌ഫോടനം. മൂന്നു പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

ഇംഫാലിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലാണ് സ്‌ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള ഗ്രനേഡാണ് പൊട്ടിയത്.

മൂന്നുനിലയുള്ള കെട്ടിടത്തില്‍ ചീഫ് എന്‍ജിനീയറുടെ ഓഫിസിനു സമീപമായിരുന്നു സ്‌ഫോടനം. രാവിലെ 11.30 നാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Malayalam News
Kerala News in English