ദെയ്ജു : അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. ഈ വര്‍ഷത്തെ മികച്ച സമയം കൂറിച്ച് ജമൈക്കയുടെ ലോകറെക്കോര്‍ഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം 200 മീറ്റര്‍ സ്വര്‍ണം സ്വന്തമാക്കി.

19.42 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ബോള്‍ട്ട് ഒന്നാമതെത്തിയത്. 19.70 സെക്കന്റോടെ അമേരിക്കയുടെ വാള്‍ട്ടര്‍ ഡിക്‌സ് വെള്ളിയും തൊട്ട് പിന്നില്‍ ഓടിയെത്തി ഫ്രാന്‍സിന്റെ ക്രിസ്‌റ്റൊഫേ ലെമെയ്ട്ര വെങ്കലവും നേടി.

200 മീറ്ററിലെ ഏറ്റവും മികച്ച നാലാമത്തെ സമയമാണ് ബോള്‍ട്ട് കുറിച്ചത്. എന്നാല്‍ 2009ലെ ബര്‍ലിന്‍ മീറ്റില്‍ സ്ഥാപിച്ച തന്റെ തന്നെ ലോകറെക്കോര്‍ഡ് (19.19) മറികടക്കാന്‍ ബോള്‍ട്ടിന് സാധിച്ചില്ല. ഞായറാഴ്ച 100 മീറ്റര്‍ ഫൈനലില്‍ നിന്ന് ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് ബോള്‍ട്ടിനെ അയോഗ്യനാക്കിയിരുന്നു.