ബോളിവുഡില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. ചിത്രം വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല, മറിച്ച് എത്രത്തോളം ഐറ്റംനമ്പറുകള്‍ രംഗപ്രവേശം ചെയ്തു എന്നതാണ് പ്രേക്ഷകര്‍ നിരീക്ഷിക്കുന്നത്. ഇത്തവണയും പ്രേക്ഷകര്‍ക്ക നിരാശപ്പെടേണ്ടി വന്നില്ല. 2010ലെ ചില മികച്ച ബോളിവുഡ്  സുന്ദരികളെ പരിചയപ്പെടാം.

സോണാക്ഷി സിന്‍ഹ

അച്ഛനും രാഷ്ട്രീടനേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ അനുഗ്രഹാശിസ്സുകളോടെ ബോളിവുഡിലേക്ക് കാലെടുത്തുവച്ച നടി. സല്‍മാന്‍ ഖാന് ബോളിവുഡില്‍ തിരിച്ചുവരവ് സമ്മാനിച്ച ‘ദബാങി’ ലൂടെ സോണാക്ഷി അരങ്ങേറ്റം കുറിച്ചു.

ഒരു അരങ്ങേറ്റക്കാരിയുടെ പരിഭ്രമമേതുമില്ലാതെ സോണാക്ഷി തന്റെ റോള്‍ ഭംഗിയാക്കി. സല്‍മാന്‍ ഖാന്റെ തിരിച്ചുവരവിനൊപ്പം ഈവര്‍ഷം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട നടി എന്ന പദവിയും സോണാക്ഷിക്ക് സ്വന്തം.

അടുത്ത പേജില്‍ തുടരുന്നു