എഡിറ്റര്‍
എഡിറ്റര്‍
കശ്മീരില്‍ ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരങ്ങള്‍ക്കു നേരെ ആക്രമണം
എഡിറ്റര്‍
Tuesday 28th January 2014 11:35pm

irfan-and-shahid

കശ്മീരില്‍ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കേ ബോളിവുഡ് താരങ്ങള്‍ക്ക് നേരെ ആക്രമണം.

ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്.

വിശാല്‍ ഭരദ്വാജിന്റെ ‘ഹെയ്ദര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ താരങ്ങള്‍ക്കു നേരെ അജ്ഞാതര്‍ തീക്കുണ്ഡമെറിയുകയായിരുന്നു.

എന്നാല്‍ താരങ്ങള്‍ക്ക് അപകടമൊന്നും പറ്റിയിട്ടില്ലെന്ന് സിനിമയുമായി ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ഷൂട്ടിങ് സ്ഥലത്തെ തിരക്ക് നിയന്ത്രിക്കുകയും ഷൂട്ടിങ് അല്പ നേരത്തേക്ക് നിര്‍ത്തി വെക്കുകയും ചെയ്തു.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ ഇനിയും ഏതാണ്ട് ഒരു മാസം വരെ കശ്മീരില്‍ കാണുമെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Advertisement