എഡിറ്റര്‍
എഡിറ്റര്‍
‘രണ്ടു മണിക്കൂര്‍ നേരത്തേക്ക് മുന്‍കൂര്‍ പണം വാങ്ങിയിട്ടും അവള്‍ ക്ലൈന്റിനെ സംതൃപ്തിപ്പെടുത്തിയില്ല’; ബി.ജെ.പിയെ വിമര്‍ശിച്ചതിന് ജെ.എന്‍.യു നേതാവ് ഷെഹ്‌ല റാഷിദിനെ അപമാനിച്ച് ബോളിവുഡ് ഗായകന്‍ അഭിജീത്ത്
എഡിറ്റര്‍
Tuesday 23rd May 2017 9:10am

ന്യൂദല്‍ഹി: ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദിനെതിരെ അപമാനിച്ച് ബോളിവുഡ് ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യ. ബി.ജെ.പിയെ വിമര്‍ശിച്ചു കൊണ്ടുള്ള ഷെഹ്‌ലയുടെ ട്വീറ്റിനുള്ള മറുപടിയെന്നോണമാണ് അഭിജീത്തിന്റെ അതിരുവിട്ട പ്രയോഗങ്ങള്‍ വന്നിരിക്കുന്നത്.

ഗുജറാത്ത് മുതല്‍ ബംഗാള്‍, മധ്യപ്രദേശ് ഇവിടങ്ങളിലെല്ലാം ബിജെപി നേതാക്കള്‍ സെക്‌സ് റാക്കറ്റും കുട്ടിക്കടത്തും ഐ എസിനുവേണ്ടി ചാരപ്പണിയും നടത്തുന്നുവെന്നായിരുന്നു ഷെഹ്‌ലയുടെ ആരോപണം.

ഇതിനുള്ള മറുപടിയായി അഭിജീത്ത് കുറിച്ചത് ഇങ്ങനെയായിരുന്നു; ‘രണ്ടു മണിക്കൂര്‍ നേരത്തേക്ക് മുന്‍കൂര്‍ തന്നെ പണം വാങ്ങിയിട്ടും അവള്‍ ക്ലൈന്റിനെ സംതൃപ്തിപ്പെടുത്തിയില്ല എന്ന കിവംദന്തി കേള്‍ക്കുന്നു’.


Also Read: മോഹന്‍ലാലിനെ വച്ച് മങ്കാത്ത മോഡലില്‍ പടം ചെയ്യരുതോ എന്ന ആരാധകന്റെ ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടി ഇതാണ്


ഷെഹ്‌ലയുടെ ട്വീറ്റ് ചുവടെ ചേര്‍ത്തു കൊണ്ടായിരുന്നു അഭിജീത്തിന്റെ ട്വീറ്റ്. ബോളിവുഡ് ഗായകന്റെ പ്രവര്‍ത്തി വളരെ തരംതാണുപോയന്നൊണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഗുജറാത്തില്‍ നിന്നുള്ള ഗായകനെതിരേ സ്ത്രീകളെ അപമാനിച്ച അഭിജീത്തിനെതിരേ കേസ് എടുക്കണമെന്നും ആവശ്യം ശക്തമാണ്.

Advertisement