എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡിന്റെ മുഖച്ഛായ മാറണം: ഇര്‍ഫാന്‍ ഖാന്‍
എഡിറ്റര്‍
Tuesday 12th November 2013 10:35pm

irfan-khan

ബോളിവുഡിന്റെ മുഖച്ഛായ മാറണമെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍.

ഐറ്റം നമ്പറുകളുടെ പേരിലാണ് ബോളിവുഡ് അറിയപ്പെടുന്നതെന്നും ഈ അവസ്ഥ മാറണമെന്നും ഇര്‍ഫാന്‍ പറഞ്ഞു.

ലഞ്ച്‌ബോക്‌സ് എന്ന തന്റെ ലോ ബഡ്ജറ്റ് സിനിമയുടെ വിജയം പങ്ക് വെക്കുകയായിരുന്നു ഇര്‍ഫാന്‍.

ബോളിവുഡ് എപ്പോഴും ഐറ്റം നമ്പറുകളുടെ പേരിലാണ് അറിയപ്പെടുന്നത്.

ഇത്തരം സിനിമകളുടെ സൃഷ്ടാക്കള്‍ എന്ന ലേബല്‍ നമ്മളില്‍ നിന്ന് പോവേണ്ടതുണ്ട്. അത് മാറണം.

ഗൗരവമുള്ള വിഷയങ്ങള്‍ നന്നായി കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ സിനിമക്ക് കഴിയുമെന്ന വിശ്വാസം എല്ലാവരിലും ഉണ്ടാക്കാന്‍ കഴിയണം- ഇര്‍ഫാന്‍ പറയുന്നു.

വ്യ്ത്യസ്തമായ അഭിനയ ശൈലിയിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റേതായ ഇടം സൃഷ്ടിച്ച നടനാണ് ഇര്‍ഫാന്‍.

Advertisement