എഡിറ്റര്‍
എഡിറ്റര്‍
പൃഥ്വിക്ക് പിന്നാലെ ഇന്ദ്രനും ബി-വുഡിലേക്ക്!!
എഡിറ്റര്‍
Saturday 10th November 2012 1:35pm

പൃഥ്വിരാജിന് പിന്നാലെ ഇന്ദ്രജിത്തും ബോളിവുഡിലേക്ക്… ബോളിവുഡിലെ സൂപ്പര്‍ താരം വിദ്യാ ബാലനൊപ്പം അഭിനയിക്കാനാണ് ഇന്ദ്രന് ക്ഷണം കിട്ടിയത്.  ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന ‘ഗഞ്ചക്കര്‍’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് ഇന്ദ്രനെ കാത്തിരിക്കുന്നത് എന്നാണ് വാര്‍ത്ത.

Ads By Google

‘നോ വണ്‍ കില്‍ഡ് ജസീക്ക’ ഫെയിം രാജ്കുമാര്‍ ഗുപ്തയാണ്  ചിത്രത്തിന്റെ സംവിധായകന്‍. 2013 ജൂണിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. യുടിവി മോഷന്‍ പികചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം കോമഡി ത്രില്ലറാണ്. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് അമിത് ത്രിവേദി ഈണം പകരും. ഇന്ദ്രജിത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുള്ള വാര്‍ത്ത പലവിധത്തില്‍ പ്രചരിക്കുന്നുണ്ടെങ്കിലും നടന്‍ ഹിന്ദിചിത്രത്തിന് സമ്മതം മൂളിയിട്ടില്ലെന്നാണ് അറിയുന്നത്.

നിലവില്‍ മലയാളത്തില്‍ ഒരുപാട് അവസരങ്ങള്‍ ഉള്ളപ്പോള്‍ ഹിന്ദിലേക്ക് ചേക്കേറാന്‍ തിടുക്കം കൂട്ടേണ്ട എന്നാണ് ഇന്ദ്രജിത്തിന്റെ  നിലപാട് എന്നാണറിയുന്നത്. പടത്തിന്റെ സ്‌ക്രിപ്റ്റ് ലഭിച്ചിട്ടുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല. തനിക്ക് ചേരുന്ന വേഷമാണെങ്കില്‍ മാത്രമേ പ്രോജക്ട് ഏറ്റെടുക്കുകയുള്ളൂവെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.

മലയാളത്തില്‍ ‘ആമേന്‍’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ലിജോ പെല്ലിശ്ശേരിയുടെ ‘ഡിസ്‌കോ’, ഹരിഹരന്റെ ‘ഏഴാമത്തെ വരവ്’ എന്നീ ചിത്രങ്ങളാണ് ഇന്ദ്രന്റെ അടുത്ത പ്രോജക്ടുകള്‍.

Advertisement