പൂനെ : തന്റെ അഭിനയ മികവുകൊണ്ട് ബോളിവുഡിനെ ഒരുകാലത്ത് ഇളക്കിമറിച്ച നടി അച്ചലാ സച്ച്‌ദേവിനെ ബോളിവുഡ് മറക്കുന്നു. ചാന്ദിനി, ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ തുടങ്ങിയ വന്‍ ഹിറ്റുകളിലൂടെ ബോളിവുഡില്‍ വ്യക്തിമുദ്ര പതിപ്പിച്ച അച്ചല ഇന്ന് വെള്ളിത്തിരയിലില്ല.

കഴിഞ്ഞ മൂന്നുമാസമായി  അസുഖം ബാധിച്ച് പൂനെയിലെ ആശുപത്രിയില്‍ കിടക്കുന്ന 88 വയസ്സുകാരിയായ അച്ചലയെ ബോളിവുഡിലെ ഒരു താരം പോലും തിരിഞ്ഞു നോക്കിയിട്ടില്ലെന്നു മാത്രമല്ല. അവരെ കുറിച്ച് ഒന്നോര്‍ക്കുന്നുപോലുമില്ല.

ടിവി ഷോകളില്‍ സജീവമായിരുന്ന അച്ചല മൂന്നുമാസം മുന്‍പ് പറ്റിയ വീഴ്ചയില്‍ ഇടതുകാലിന് പരിക്കേററിരുന്നു. തുടര്‍ന്നാണ്് ഇവരെ പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ചയില്‍ തലച്ചോറിനും സാരമായ പരിക്കേറ്റിരുന്നു.

250 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അച്ചലയുടെ 1965 ല്‍ പുറത്തിറങ്ങിയ ‘വാക്ത്’ എന്ന ചിത്രത്തിലെ ബല്‍രാജ് സഹാരിയുടെ ഭാര്യാ വേഷം ഏറെ പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ഏ മേരി സൊഹറാ ജബീന്‍ എന്ന പാട്ടും ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.

സച്ച്‌ദേവിന്റെ മകന്‍ ജ്യോതിന്‍ യു.എസിലെ ബിസിനസ്സ് കണ്‍സള്‍ട്ടന്റ് ആണ്. മകള്‍ മുംബൈയില്‍ താമസിക്കുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും സച്ച്‌ദേവുമായി ബന്ധമില്ല. പൂനെയിലെ ആശുപത്രിയില്‍ ഒരു അനാഥയെ പോലെയാണ് സച്ച് ദേവ് കഴിയുന്നതെന്നും വാര്‍ത്തയുണ്ട്.

Malayalam News

Kerala News In English