Administrator
Administrator
നിത്യഹരിതനായകന്‍ ദേവാനന്ദ് അന്തരിച്ചു
Administrator
Sunday 4th December 2011 7:38am
Sunday 4th December 2011 7:38am

Devanand passes awayലണ്ടന്‍: ഇന്ത്യന്‍ സിനിമയിലെ നിത്യഹരിതനായകന്‍ ദേവാനന്ദ് (88) അന്തരിച്ചു. ബോളിവുഡിലെ ഇതിഹാസ താരമായ ദേവാനന്ദ് ഹൃദയാഘാദത്തെ തുടര്‍ന്ന് ലണ്ടനിലാണ് അന്തരിച്ചത്. ഹൃദ്‌രോഗ ചികിത്സയ്ക്കായി ലണ്ടനില്‍ എത്തിയതായിരുന്നു അദ്ദേഹം. മരണസമയത്ത് അദ്ദേഹത്തിന്റെ മകന്‍ സുനില്‍ സമീപത്തുണ്ടായിരുന്നു.

ഇന്ന് പാകിസ്ഥാന്റെ ഭാഗമായ കിഴക്കന്‍ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ 1923 സെപ്റ്റംബര്‍ 26 ലാണ് ദേവാനന്ദിന്റെ ജനനം. നടന്‍ സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായി. ലാഹോറിലായിരുന്നു വിദ്യാഭ്യാസം. 1940ല്‍ മുംബൈയിലെത്തിയ ദേവാനന്ദിനു ബോംബെയിലെ ഒരു സൈനിക സെന്‍സര്‍ ഓഫീസില്‍ ജോലിലഭിച്ചു. എന്നാല്‍ ആ സമയത്തുതന്നെ അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്ന ദേവാനന്ദ് ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യേറ്റര്‍ അസോസിയേഷനില്‍ ചേര്‍ന്നു. 1946ലാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. ഹം ഏക് ഹെയായിരുന്നു ആദ്യ ചിത്രം. 1947ല്‍ ‘സിദ്ദി’ പുറത്തിറങ്ങുമ്പോഴേക്കും സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയ അദ്ദേഹത്തിന് പിന്നീടൊരിക്കലും തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.

ഹരേ രാമ ഹരേ കൃഷ്ണ, ഹീരാ പന്ന, ദേശ് പരദേശ്, ലുട്മാര്‍, സ്വാമി ദാദ, ആനന്ദ് ഔര്‍ ആനന്ദ്, ഹം നൗജവാന്‍, സച്ചെ കാ ബോല്‍ബാലാ, അവ്വല്‍ നമ്പര്‍, സൗ കരോഡ്, റിട്ടേണ്‍ ഗാംഗ്സ്റ്റര്‍ എന്നിവയാണ് ദേവാനന്ദ് നിര്‍മാണവും സംവിധാനവും നായകവേഷവും നിര്‍വഹിച്ച മറ്റു ചിത്രങ്ങള്‍. ഈ വര്‍ഷം പുറത്തിറങ്ങിയ ചാര്‍ജ്ഷീറ്റാണ് അദ്ദേഹം ഏറ്റവുമൊടുവില്‍ അഭിനയിച്ച ചിത്രം.

ഒരു നടനെന്നതിലേറെ ഏതാനും നല്ല ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലും ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. നവകേതന്‍ ഫിലിംസ് എന്ന പേരില്‍ അദ്ദേഹം ഒരു നിര്‍മാണ കമ്പനി തടങ്ങി. നവകേതന്റെ ആദ്യ ചിത്രമാണ് അഫ്‌സര്‍. ആന്ധിയാം, ഫണ്‍ടൂസ്, കാലാ ബസാര്‍, ഹം ദോനോം, തേരെ ഘര്‍ കേ സാമ്‌നേ, ഗൈഡ്, ജുവല്‍ തീഫ് എന്നിവ നവതചേതനിലൂടെ പൂറത്തിറങ്ങിയ പ്രമുഖ ചിത്രങ്ങളാണ്. 1970ല്‍ ദേവാനന്ദ് പ്രൊഡക്ഷന്‍ എന്ന ബാനറില്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച പ്രഥമ ചിത്രമാണ് പ്രേം പൂജാരി.

2002ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2001ല്‍ പത്മഭൂഷണ്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഒട്ടേറെ ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1958ല്‍ കാലാപാനി എന്ന ചിത്രതത്തിലൂടെയും 1966ല്‍ ഗൈഡ് എന്ന ചിത്രത്തിലൂടെയും അദ്ദേഹം ഫിലിംഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

കല്‍പ്പനാ കൗര്‍ ആണ് ഭാര്യ. ചേതന്‍ ആനന്ദ്, വിജയ് ആനന്ദ് എന്നിവര്‍ സഹോദരന്മാരും പ്രശസ്ത സംവിധായകന്‍ ശേഖര്‍ കപൂറിന്റെ മാതാവ് ശീള്‍കാന്താ കപൂര്‍ സഹോദരിയുമാണ്.

MALAYALAM NEWS
KERALA NEWS IN ENGLISH