മുംബൈ: ബോളിവുഡ് അധോലോകത്തില്‍ നിന്നും ഫണ്ടുകള്‍ സ്വീകരിക്കുന്നതായി വിക്കിലീക്‌സ് കേബിള്‍. കഴിഞ്ഞ കുറേ ദശകങ്ങളായി ബോളിവുഡിന് കുപ്രസിദ്ധ ക്രിമിനലുകളുമായും മുംബൈ അധോലോകവുമായും രാഷ്ട്രീയക്കാരുമായും ബന്ധമുണ്ട്. ഇന്ത്യയില്‍ ‘ബ്ലാക് മണി’യെന്നാണ് ഇത് അറിയപ്പെടുന്നത്.

ചില സിനിമകള്‍ക്ക് ദാവൂദ് ഇബ്രാഹീം പണം ഒഴുക്കിയിട്ടുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ഇല്ല. സിനിമാ വ്യവസായത്തെ അംഗീകൃത വ്യവസായമായി ഗവണ്‍മെന്റ് അംഗീകരിച്ചതോടെയാണ് വ്യവസായം ഇത്രമേല്‍ വ്യാപിച്ചത്. ഒരു സാധാരണ ബോളിവുഡ് ചിത്രം യൂറോപ്യന്‍ പ്രേക്ഷകരെ ആകര്‍ഷിക്കണമെന്നില്ലെന്നും വിക്കിലീക്‌സ് രേഖകള്‍ പറയുന്നു.

ഈ വ്യവസായത്തിന്റെ ഗ്ലാമറില്‍ നിരവധി പേര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടെങ്കിലും ലാഭമുണ്ടാക്കുന്ന സിനിമകള്‍ കുറവാണ്. ഫിലിം ഇന്‍ഡസ്ട്രി ഈ ട്രന്‍ഡിനെക്കുറിച്ച് തിരിച്ചറിവുള്ളതിനാല്‍ കൂടുതല്‍ മുതല്‍ മുടക്കുമായി പടിഞ്ഞാറന്‍ മാര്‍ക്കറ്റ് ലക്ഷ്യമിടുകയാണെന്നും വിക്കിലീക്‌സ് വ്യക്തമാക്കുന്നു.