ബോളിവുഡിലെ മെഗാഹിറ്റുകളിലൊന്നായ ദബാംഗിന്റ രണ്ടാം ഭാഗത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് പ്രകാശ്‌രാജ് വില്ലനായി എത്തുന്നു. ആദ്യ ഭാഗത്തില്‍ സോനുസൂദ് അവതരിപ്പിച്ച കഥാപാത്രത്തിന് തുലമ്യായ വേഷമാണ് പ്രകാശ്‌രാജിന്. ചുല്‍ബുല്‍ പാണ്ഡെ എന്ന അഴിമതിക്കാരനായ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സല്‍മാന്‍ ദബംഗില്‍ എത്തിയത്.

2012 ഡിസംബറില്‍ ചിത്രം പുറത്തിറക്കാനാണ് പദ്ധതി. സൊണാക്ഷി സിന്‍ഹയ്ക്ക് ബോളിവുഡില്‍ നല്ലൊരു ഓപ്പണിംഗ് നല്‍കിയ ചിത്രമായിരുന്നു ദബാംഗ്. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 213 കോടിയാണ് ബോക്‌സ്ഓഫീസില്‍ നിന്ന് വാരിയത്. വാണ്ടഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തുടക്കം കുറിച്ചയാളാണ് പ്രകാശ് രാജ്. വാണ്ടഡിലും സല്‍മാന്‍ ഖാനായിരുന്നു നായകന്‍.

Subscribe Us:

ദബാംഗ് 2ന്റെ നിര്‍മ്മാതാവ് അര്‍ബാസ് ഖാന്‍ ഇതിനോടകം തന്നെ ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. സല്‍മാനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രകാശ് രാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

ക്രിക്കറ്റ് പശ്ചാത്തലമായി കോളിവുഡിലും ടോളിവുഡിലും ഒരുക്കുന്ന ധോണിയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രകാശ് രാജിപ്പോള്‍.

malayalam news