ഇസ്ലാമാബാദ്: ആഗോള ജലദൗര്‍ഭല്യത്തിന് പ്രധാനകാരണം ബോളിവുഡാണെന്ന് പാക്കിസ്ഥാന്‍ പത്രം. ഉറൂദുപത്രം ജാങ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.
വെള്ളത്തിനായി ഒരുപാട് പണം ചിലവാക്കുന്നതോടൊപ്പം ജലം നഷ്ടമാക്കുകയാണ് ബോളിവുഡ് സംവിധായകരും നിര്‍മ്മാതാക്കളും ചെയ്യുന്നതെന്നാണ് വാര്‍ത്ത. സല്‍മാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദബാങില്‍ നായിതയെ മഴനനയിക്കാന്‍ ചിലവാക്കിയത് 180.000 ലിറ്റര്‍ ജലമാണെന്നാണ് പറയുന്നത്.
2007ലെ മുംബെവെള്ളപ്പോക്കത്തെക്കുറിച്ചുള്ള ചിത്രത്തില്‍ 3,600,000 ഷാറൂഖിന്റെ മൈനെയിം ഈസ് ഖാന 2,400,000 ലിറ്റര്‍ ഉപയോഗിച്ചതായി പരാമര്‍ശിക്കുന്നു
ഇതൊക്കെ ശുദ്ധീകരിച്ച വെള്ളമാണെന്നുള്ളതാണ് മറ്റൊരുകാര്യം.
അക്ഷയ് കുമാറിന്റെ ഡീ ഡന ഡാന്‍ പാഴാക്കിയത്
8,400,000ലിറ്റര്‍. എന്നാല്‍ ഓസ്‌കാര്‍ നേടിയ ജയിംസ് കാമറൂണിന്റെ ടൈറ്റാനിക്കിനുപോലും ഇത്രയും ജലം ആവശ്യമായിവന്നിട്ടില്ല. ടൈറ്റാനിക്കിന് വെറും 450,000ലിറ്റര്‍ മാത്രമേ ചെലവായിട്ടുള്ളൂ.

Subscribe Us: