എഡിറ്റര്‍
എഡിറ്റര്‍
‘ ഒറ്റയ്ക്ക് താമസിക്കുന്നു, വഴിവിട്ട രീതിയില്‍ പണം സമ്പാദിക്കുന്നു’; ബോളിവുഡ് നടി നിധി അഗര്‍വാളിനെതിരെ സദാചാര ആക്രമണം; ഫ്‌ളാറ്റില്‍ നിന്നും ഇറക്കി വിട്ടു
എഡിറ്റര്‍
Tuesday 16th May 2017 10:07pm

മുബൈ: ബോളിവുഡ് താരത്തിനെതിരെ സദാചാര ആക്രമണം. വഴിവിട്ട രീതിയില്‍ സമ്പാദിക്കുന്നു എന്നാരോപിച്ച് ബോളിവുഡ് നടി നിധി അഗര്‍വാളിനെ താമസ സ്ഥലത്തുനിന്നും ഇറക്കിവിട്ടു. മുംബൈ ബാന്ദ്രയിലെ ഒരു ഫല്‍റ്റിലാണ് നിധി വാടകയ്ക്ക് താമസിച്ചിരുന്നത്.തനിച്ച് താമസിക്കുന്നു എന്നുള്ളതാണ് തനിക്കെതിരായ ആരോപണമെന്ന്് നടി പറയുന്നു.

ബംഗളൂ രു സ്വദേശിനിയായ നിധി ബോളിവുഡില്‍ സജീവ സാന്നിധ്യമായി മാറുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ബാന്ദ്ര താമസത്തിനായി തിരഞ്ഞെടുത്തത്. ഇറക്കി വിട്ടതോടെ താമസിക്കാന്‍ ഒരിടം കണ്ടെത്താന്‍ താന്‍ ബുദ്ധിമുട്ടുകയാണെന്നും നിധി പറിയുന്നു.


Also Read: ‘നന്മ വണ്ടി’: യാത്രയ്ക്കിടെ അപസ്മാര ലക്ഷണം കാണിച്ച പിഞ്ചു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ഡ്രൈവറും കണ്ടക്ടറും; തന്റെ ശമ്പളം പാരിതോഷികമായി നല്‍കി മന്ത്രിയുടെ ആദരം


”വളര്‍ന്നുവരുന്ന നടികള്‍ക്ക് മുംബൈയില്‍ താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. നടികള്‍ അവിഹിത മാര്‍ഗങ്ങളിലൂടെയാണ് പണം സമ്പാദിക്കുന്നതെന്നാണ് പലരുടേയും വിചാരം” നിധി പറയുന്നു.

നേരത്തെ സിനിമയ്ക്കുവേണ്ടി വിചിത്രമായ ഒരു കരാറിലേര്‍പ്പെടേണ്ടി വന്നു എന്ന പേരിലും വാര്‍ത്താ താരമായിരുന്നു നിധി അഗര്‍വാള്‍. സിനിമ പൂര്‍ത്തിയാകുന്നതുവരെ മറ്റ് പുരുഷന്മാരുമായി ഇടപഴകരുത് എന്നായിരുന്നു കരാര്‍.

Advertisement