എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡ് യുവനടി ജിയാ ഖാന്‍ തൂങ്ങിമരിച്ച നിലയില്‍
എഡിറ്റര്‍
Tuesday 4th June 2013 12:35am

jiah-khan

മുംബൈ: ബോളിവുഡ് യുവനടി ജിയാ ഖാനെ(25) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജൂഹുവിലുള്ള ഫ്‌ളാറ്റിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

രാവിലെ കാവല്‍ക്കാരനാണ് പോലീസിനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചത്. പ്രമുഖ ബോളിവുഡ് സംവിധായകന്‍ റാം ഗോപാല്‍ വര്‍മയുടെ വിവാദ ചിത്രമായ നിശബ്ദില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചാണ് ജിയ സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്.

Ads By Google

2007 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായില്ലെങ്കിലും ജിയാ ഖാന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച അരങ്ങേറ്റ താരത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷന്‍ ഈ ചിത്രത്തോടെ ജിയാ ഖാനെ തേടിയെത്തിയിരുന്നു.

പിന്നീട് ആമിര്‍ ഖാനൊപ്പം ഗജനിയുടെ ഹിന്ദി പതിപ്പിലും അഭിനയിച്ചു. 2010ല്‍ പുറത്തിറങ്ങിയ ഹൗസ് ഫുള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ഇംഗ്ലണ്ടിലാണ് ജിയ വളര്‍ന്നതും പഠിച്ചതും. ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Advertisement